Connect with us

Kerala

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

Published

|

Last Updated

കൊച്ചി: എറണാകുളം ആയവനയില്‍ വീട്ടിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആയവന സ്വദേശികളായ തങ്കച്ചന്‍, മകന്‍ ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ഗര്‍ഭിണിയായ അനിഷക്ക് സാരമായി പൊള്ളലേറ്റതായാണ് അറിയാന്‍ കഴിയുന്നത്. മൂന്ന് പേരെയും മൂവാറ്റ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.