ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Posted on: September 28, 2018 5:17 pm | Last updated: September 28, 2018 at 5:17 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുലാവെസി ദ്വീപിലാണ് ശക്തമായ ഭൂചലനമുണ്ടായത്.

ആദ്യം റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. രണ്ടാം ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

ഒരാള്‍ മരിക്കുകയും പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീടുകള്‍ തകര്‍ന്നുവീണു. കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും ഇന്തൊനീഷ്യയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ 500 പേരാണ് മരിച്ചത്.