Connect with us

Kerala

ശബരിമല സ്ത്രീപ്രവേശനം: ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കുന്ന വിധിയോട് വിയോജിപ്പ് പ്രകടപ്പിക്കുന്ന വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര. ഇപ്പോഴത്തെ വിധി രാജ്യത്തെ മറ്റ് മതങ്ങളിലും നടപ്പാക്കണമെന്ന ആവശ്യമുയരാന്‍ ഇടയാക്കുമെന്ന് അവര്‍ തന്റെ വിധിപ്രസ്താവത്തില്‍ പറഞ്ഞു.

ഇത് രാജ്യത്തെ മതേതര സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും എന്നതിനാല്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളണമെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു. രാജ്യത്ത് വിവിധ മതാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം മതങ്ങളും ആചാരങ്ങളും പിന്തുടരുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മതാചാരങ്ങളില്‍ പക്ഷപാതപരമായ കാര്യങ്ങളുണ്ടെങ്കിലും കോടതികള്‍ ഇടപെടരുത്. മൗലിക അവകാശത്തില്‍ തുല്യതാ അവകാശവും ആചാര അനുഷ്ഠാനങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ച് പറഞ്ഞു.

Latest