Connect with us

National

റാങ്ക് ജേതാവ് കൂട്ടബലാത്സംഗത്തിനിരയായ കേസ്: മുഖ്യപ്രതിയായ സൈനികന്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയിലെ റേവാരിയില്‍ സിബിഎസ്ഇ റാങ്ക് ജേതാവായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതിയായ സൈനികന്‍ പിടിയില്‍. മറ്റൊരു പ്രതിയും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. സൈനികനായ പങ്കജ് മറ്റൊരു പ്രതിയായ മനീഷ് എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് വിവരം സ്ഥിരീകരിച്ച ഹരിയാന പോലീസ് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണ്.

Latest