Connect with us

Kerala

ശരീഅ: സിറ്റിയിലെ എട്ട് വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര മോഡല്‍ യുനൈറ്റഡ് നാഷന്‍സില്‍ പങ്കെടുക്കും

Published

|

Last Updated

തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന യുഎന്‍ മോഡല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന ശരീഅ സിറ്റി വിദ്യാര്‍ത്ഥികള്‍ ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്കൊപ്പം

നോളജ് സിറ്റി: തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യ യൂത്ത് ഇന്റര്‍നാഷണല്‍ മോഡല്‍ യുണൈറ്റഡ് നാഷന്‍സില്‍ പങ്കെടുക്കാന്‍ നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅ സിറ്റിയിലെ എട്ട് ബാച്ച്‌ലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷണം ലഭിച്ചു. നവംബര്‍ 9 മുതല്‍ 12 വരെ നടക്കുന്ന മോഡല്‍ യുണൈറ്റഡ് നാഷന്‍സില്‍ ശരീഅ സിറ്റി വിദ്യാര്‍ത്ഥികളായ മുഹമ്മദ് ശമീല്‍, മുഹമ്മദ് അജീര്‍, മുഹമ്മദ് ശഫീഖ്, മുഹമ്മദ് നബീല്‍, സയ്യിദ് നിഹാല്‍, മുഹമ്മദ് മുഹൈമിന്‍, മുഹമ്മദ് ഇസ്മാഈല്‍, മുഹമ്മദ് സഅ്ദുദ്ദീന്‍ എന്നിവര്‍്ക്കാണ് ക്ഷണം ലഭിച്ചത്. യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലി, യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ തുടങ്ങിയ യു.എന്‍ ന്റെ വ്യത്യസ്ത സമ്മേളനങ്ങളുടെ മോഡലുകളും മത്സരങ്ങളും ബാങ്കോംഗ് പരിപാടിയില്‍ നടക്കും.

കേരളീയ വിദ്യാര്‍ഥികളെ അന്താരാഷ്ട്ര വേദികളില്‍ പങ്കെടുപ്പിക്കാനായി ശരീഅ സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാദമിക് ചാപ്റ്ററിനു കീഴിലാണ് വിദ്യാര്‍ത്ഥികള്‍ മോഡല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നത്. അടുത്ത മാസം സൗത്ത് കൊറിയയിലെ സിയോളില്‍ നടക്കുന്ന അന്താരാഷ്ട്ര യൂത്ത് കോണ്‍ഫറന്‍സിലും അഞ്ച് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.

മോഡല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ ശരീഅ സിറ്റിയില്‍ അനുമോദിച്ചു. അനുമോദന ചടങ്ങില്‍ ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. നോളജ് സിറ്റി ഡയറക്ടര്‍ ഡോ: എ.പി.അബ്ദുല്‍ ഹക്കീം അസ്ഹരി അനുമോദന പ്രസംഗം നിര്‍വ്വഹിച്ചു. ശരീഅ: സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി, അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍, അഡ്വ: ശംസീര്‍ നൂറാനി പങ്കെടുത്തു.

 

Latest