Connect with us

Kerala

ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനെന്ന് സൂചന

Published

|

Last Updated

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച സാഹചര്യത്തിലാണിത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും.

പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസം ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചതായി അദ്ദേഹത്തിന്റെ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിന് അടുത്ത ദിവസം എന്ത് കൊണ്ട് ബിഷപ്പിനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്തുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 19ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ബിഷപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Latest