പിസി ജോര്‍ജിന്റെ മോശം പ്രസ്താവന: കന്യാസ്ത്രീയുടെ മൊഴിയെടുക്കാനാകാതെ പോലീസ് മടങ്ങി

Posted on: September 11, 2018 10:19 am | Last updated: September 11, 2018 at 12:04 pm
SHARE

കുറുവിലങ്ങാട്: ജലന്തര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പോലീസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. വൈക്കം ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം മൊഴിയെടുക്കാനായി കുറുവിലങ്ങാട് മഠത്തിലെത്തിയെങ്കിലും മൊഴി നല്‍കുന്നതിന് കന്യാസ്ത്രീ ചില അസൗകര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം മഠത്തില്‍നിന്നും മടങ്ങി.

കേസില്‍ കന്യാസ്ത്രീയാണോ ബിഷപ്പാണോ ഇരയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കന്യാസ്ത്രീ സഭയെ അവഹേളിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. അബന്ധ സഞ്ചാരണികള്‍ സ്ത്രീ സുരക്ഷാ നിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here