പ്രതിഷേധങ്ങള്‍ വിഫലം ; ഇന്ധന വില ഇന്നും വര്‍ധിച്ചു

Posted on: September 11, 2018 9:36 am | Last updated: September 11, 2018 at 1:03 pm
SHARE

കോഴിക്കോട്: പ്രതിഷേധം ശക്തമാകുമ്പോഴും ഇന്ധന വില വര്‍ധന തുടരുന്നു. ഇന്ധന വില വര്‍ധനക്കെതിരെ ഇന്നലെ നടന്ന ഭാരത് ബന്ദിന് ശേഷം ഇന്ന് പെട്രോളിന് 14 പൈസയുടേയും ഡീസലിന് 15 പൈസയുടേയും വര്‍ധനയാണ് ലിറ്ററിന് മേല്‍ ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില . കൊച്ചിയില്‍ യഥാക്രമം 82.26, 76. 88 എന്നിങ്ങനെയാണ് വില. കോഴിക്കോട് പെട്രോളിന് 83.11, ഡീസലിന് 77.15 ആണ് വില. മുംബൈയില്‍ പെട്രോള്‍ വില 88.26 രൂപയാണ് ഡീസലിന് 77.47 രൂപ. ഡല്‍ഹിയില്‍ പെട്രോളിന് 80.87 രൂപയും ഡീസലിന് 72.97 രൂപയും . വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ പെട്രോള്‍ വിലയില്‍ രണ്ട് മുതല്‍ രണ്ടര രൂപ വരെ കുറച്ചിട്ടുണ്ട്.