ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസ്: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ, ഒരാള്‍ക്ക് ജീവപര്യന്തം

Posted on: September 10, 2018 9:00 pm | Last updated: September 11, 2018 at 11:13 am
SHARE

ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ 2007ലെ ഹൈദരാബാദ് ഇരട്ട സ്‌ഫോടന കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ ഇസ്മാഈല്‍ ചൗധരി, അനീക് ഷഫീഖ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. താരീഖ് അന്‍ജൂമിന് ജീവപര്യന്തവും വിധിച്ചു. ഫാറൂഖ് ഷറഫുദ്ദിന്‍ തര്‍കാഷ്, സാദിഖ് ഇസ്‌റാര്‍ അഹമ്മദ് ശൈഖ് എന്നിവരെയാണ് വിട്ടയച്ചത്. ഇവര്‍ രണ്ട് പേരും മറ്റു പല കേസുകളിലും ഉള്‍പ്പെട്ടതിനാല്‍ ജയില്‍ മോചിതരായിട്ടില്ല.

2007 ഓഗസ്റ്റ് ഏഴിന് ഹൈദരാബാദിലെ ഒരു റെസ്‌റ്റോറന്റിലും ഓപ്പണ്‍എയര്‍ തിയേറ്ററിലുമുണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ മരിക്കുകയും 68 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ മൂന്ന് പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here