കെപി ശശിക്കെതിരായ പരാതി: പരാതിക്കാരിക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം കാക്കും-എകെ ബാലന്‍

Posted on: September 8, 2018 12:37 pm | Last updated: September 8, 2018 at 1:54 pm
SHARE

തിരുവനന്തപുരം:സിപിഎം എംഎല്‍എ .കെപി ശശിക്കെതിരായി പാര്‍ട്ടിക്ക് പരാതി നല്‍കിയ യുവതിയുടെ പാര്‍ട്ടിയിലുള്ള വിശ്വാസം കാക്കുമെന്നും പരാതി ഗൗരവതരമായി പരിഗണിക്കുമെന്നും മന്ത്രി എകെ ബാലന്‍. പരാതി സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. അന്വേഷണ കമ്മീഷനും ഇത്തരത്തിലാണ് മുന്നോട്ട് പോവുക. പാര്‍ട്ടി അന്വേഷണത്തില്‍ അത്യപ്തിയുണ്ടെങ്കില്‍ പരാതിക്കാരിയായ യുവതിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടാം. ഇക്കാര്യത്തിലും യുവതിക്ക് പാര്‍ട്ടിയുടേയും സര്‍ക്കാറിന്റേയും പിന്തുണയുണ്ടാകുമെന്നും ആരെയു പാര്‍ട്ടി സംരക്ഷിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് എംഎല്‍എക്കെതിരെ പരാതി ഉന്നയിച്ചത്. ഡിസംബറില്‍ മണ്ണാര്‍കാട് ഏരായാ കമ്മറ്റി ഓഫീസിന്റെ മുകള്‍നിലയില്‍വെച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.