ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് രണ്ട് സ്വർണം

Posted on: August 29, 2018 6:13 pm | Last updated: August 30, 2018 at 12:54 pm
SHARE

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 11ാം സ്വർണം. ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മൻ ആണ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സ്വപ്‌ന. 6026 പോയിന്റോടെയാണ് സ്വപ്‌ന സ്വര്‍ണം നേടിയത്. ഹെപ്റ്റയില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം പൂര്‍ണിമ ഹെംബ്രാം നാലാം സ്ഥാനം നേടി.

ഇതോടെ ജക്കാര്‍ത്തയില്‍ ഇന്ത്യക്ക് 11 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 54 മെഡലായി.

ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ 48 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പത്തരമാറ്റിന്റെ തിളക്കം സമ്മാനിച്ച് പുരുഷവിഭാഗം ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗിന് സ്വര്‍ണം. 16.77 മീറ്റര്‍ താണ്ടിയാണ് അര്‍പീന്ദര്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം നേടിക്കൊടുത്തത്. ഈ ഇനത്തില്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ പൊന്നണിയുന്നത്.

ഏഷ്യന്‍ ഗെയിംസ്: ദ്യുതി ചന്ദിന് രണ്ടാം വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് വീണ്ടും വെള്ളി. വനിതകളുടെ 200 മീറ്ററിലാണ് ദ്യുതിയുടെ വെള്ളിത്തിളക്കം. നേരത്തെ നൂറു മീറ്ററിലും ദ്യുതി വെള്ളി നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 52 ആയി.

ദ്യുതി ചന്ദ്

200 മീറ്ററില്‍ 23.20 സെക്കന്‍ഡിലാണ് ദ്യുതി ഫിനിഷ് ചെയ്തത്. 23.00 സെക്കന്‍ഡുമായാണ് ദ്യുതി 200 മീറ്റര്‍ ഫൈനല്‍ പോരാട്ടത്തിനു യോഗ്യത നേടിയത്.

MEDAL TALLY

Rank Country Gold Silver Bronze Total
1 China 102 67 50 219
2 Japan 52 47 63 162
3 Republic of Korea 37 42 50 129
4 Indonesia 30 22 36 88
5 IR Iran 19 16 17 52
6 Chinese Taipei 13 17 21 51
7 Uzbekistan 12 17 16 45
8 DPR Korea 12 8 11 31
9 India 11 20 23 54
10 Thailand 9 13 36 58
11 Bahrain 9 3 6 18
12 Kazakhstan 8 9 34 51
13 Vietnam 4 15 13 32
14 Hong Kong, China 4 12 17 33
15 Malaysia 4 11 9 24
16 Qatar 4 3 3 10
17 Philippines 4 0 13 17
18 United Arab Emirates 3 6 3 12
19 Singapore 3 4 10 17
20 Mongolia 3 3 6 12
21 Kyrgyzstan 2 6 10 18
22 Jordan 2 1 8 11
23 Kuwait 2 1 1 4
24 Cambodia 2 0 1 3
25 Kingdom of Saudi Arabia 1 2 1 4
25 Macau, China 1 2 1 4
27 Iraq 1 2 0 3
28 Lebanon 1 1 2 4
29 Korea 1 0 2 3
30 Lao PDR 0 2 2 4
31 Tajikistan 0 2 0 2
32 Turkmenistan 0 1 2 3
33 Nepal 0 1 0 1
34 Pakistan 0 0 3 3
35 Afghanistan 0 0 2 2
35 Myanmar 0 0 2 2
37 Syria 0 0 1 1
Total 356 356 475 1187

LEAVE A REPLY

Please enter your comment!
Please enter your name here