Connect with us

Kerala

ബ്രഹത്ശുചീകരണത്തിന് കുട്ടനാട്ടില്‍ തുടക്കമായി

Published

|

Last Updated

ആലപ്പുഴ: കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടനാട്ടില്‍ തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈനികരിയിലെ കര്‍ഷക തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി സുധാകരന്‍ തുടക്കം കുറിച്ചു. ജില്ലക്ക് പുറത്തുനിന്നുള്ള നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നുണ്ട്. കുട്ടനാട്ടിലെ 50,000 പേര്‍, ആലപ്പൂഴയിലെ 5000 പേര്‍ എന്നിവക്ക് പുറമെ ജില്ലക്ക് പുറത്തുനിന്നുള്ള 5000 വിദഗ്ധ തൊഴിലാളികളും മഹാശുചീകരണത്തില്‍ പങ്ക് ചേരുന്നുണ്ട്.

16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. 30ഓടെ വീടുകളിലേക്ക് മാറ്റാന്‍ കഴിയുന്നവരെ അങ്ങോട്ട് മാറ്റും. അല്ലാത്തവര്‍ക്കായി പ്രത്യേക ക്യാമ്പൊരുക്കും. ഓരോ പഞ്ചായത്തുകളില്‍നിന്നുമുള്ളവരെ ആദ്യം പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. തുടര്‍ന്ന് ഇവരെ റോഡ് മാര്‍ഗമോ ബോട്ട് മാര്‍ഗമോ സ്വന്തം വീടുകളിലെത്തിക്കും. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും.

---- facebook comment plugin here -----

Latest