ദുരിതാശ്വാസ ക്യാമ്പില്‍ രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

Posted on: August 21, 2018 11:07 am | Last updated: August 21, 2018 at 11:07 am

ആലപ്പുഴ: ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പില്‍ രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. സുനില്‍-അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്.

വ്യാഴാഴ്ച തുടങ്ങിയ പനി ശക്തമായതിനെത്തുടര്‍ന്ന് കുട്ടിയുടെ സംസാര ശേഷി നഷ്ടമായിരുന്നു. തുടര്‍ന്ന് അടൂരിലേയും കൊല്ലത്തേയും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.ഇവിടെ നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.