പൂട്ട്

Posted on: August 19, 2018 3:28 pm | Last updated: August 19, 2018 at 3:28 pm
SHARE

കണ്ണുകളിനി താഴിട്ടു പൂട്ടട്ടെ,
ഇരവിന്‍ നിബിഢാന്ധകാരം നിറക്കട്ടെ…മ
കാതുകളിനിയടക്കട്ടെ,
മൃതതുല്യ മൂകതയൊഴുകട്ടെ,
നാസികകള്‍ മൂടിയൊതുക്കട്ടെ,
മരവിച്ച ചിന്തകള്‍ സ്ഫുലിംഗമില്ലാതൊടുങ്ങട്ടെ…
കല്‍പ്പനതന്‍ അഗ്‌നിനാളങ്ങളണയട്ടെ…
മൊഴികളില്‍ ചങ്ങലക്കിലുക്കം
വരിയുമ്പോള്‍,
കനവുകളാഴങ്ങളിലേക്കു വീഴുമ്പോള്‍,
ഏതു സ്വച്ഛത തന്‍ നിഷ്പന്ദ വേദികയില്‍,
വീണ്ടും ഞാനെന്നേക്കുമായലിയുന്നു?

LEAVE A REPLY

Please enter your comment!
Please enter your name here