നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങി; പ്രവര്‍ത്തനം 26 വരെ നിര്‍ത്തിവെച്ചു

Posted on: August 16, 2018 6:54 pm | Last updated: August 16, 2018 at 8:00 pm
SHARE

കൊച്ചി: വെള്ളത്തില്‍ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26ന് ഉച്ചക്ക് രണ്ട് മണിവരെ നിര്‍ത്തിവച്ചു. റണ്‍വേയിലെ വെള്ളം പൂര്‍ണമായി മാറിയതിന് ശേഷം മാത്രമേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളൂ.
മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെയാണ് റണ്‍വേ ഉള്‍പ്പെടെയുള്ള ഓപറേഷനല്‍ ഏരിയ മുങ്ങിയത്.

റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ശനിയാഴ്ചവരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. നാല് മുതല്‍ അഞ്ച് അടിവരെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം ഒഴുക്കിക്കളയുന്നതിനായി വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചുപൊളിച്ചിരുന്നു. ടെര്‍മിനലിന്റെ പ്രവേശന കവാടം വരെ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. കാര്‍ പാര്‍ക്കിംഗ് ഏരിയയും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തില്‍ മുങ്ങി.