Connect with us

Gulf

സേവന സജ്ജരായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍

Published

|

Last Updated

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സേവന രംഗത്ത് കര്‍മനിരതരായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍. സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂറുര്‍റഹ്മാന്‍ ശെയ്ഖ് എന്നിവരടങ്ങിയ സംഘമാണ് ഈ വര്‍ഷത്തെ ഹജ്ജ് സേവന രംഗത്തുള്ളത്. വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകരെ സ്വീകരിച്ചും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയും ഹജ്ജ് മിഷന്‍ മുഴുവന്‍ സമയവും കര്‍മ രംഗത്തുണ്ടാകും. ഈ വര്‍ഷം മുതല്‍ ഇ ട്രാക്കിംഗ് ഇലക്‌ട്രോണിക് സേവനങ്ങളും നിലവില്‍ വന്നിട്ടുണ്ട്. ഹാജിമാര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ ലഭ്യമാക്കിയിട്ടുള്ളത്. ഇത് ഹാജിമാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും കൂടാതെ ഹാജിമാരുടെ വിവരങ്ങള്‍ ബാര്‍കോഡ് സംവിധാനം വഴി അറിയാനും കഴിയും. ഇതുവഴി ഹാജിമാരുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാവും
എല്ലാ ദിവസവും ഹാജിമാരുടെ യാത്രാ വിവരങ്ങള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഹജ്ജ് മിഷന്‍ അപ്‌ഡേഷന്‍ ചെയ്യുന്നുണ്ട്. കൂടാതെ പ്രത്യേക ഹജ്ജ് വാര്‍ത്താ ബുള്ളറ്റിനും എല്ലാദിവസവും സംപ്രേഷണവുമുണ്ട്.

മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്താണ് ഈ വര്‍ഷം മുതല്‍ തീര്‍ഥാടകരുടെ യാത്രാതാമസകാര്യങ്ങളുടെ കോഡിനേഷന്‍, കാണാതാവുന്ന ഹാജിമാരെ കണ്ടത്തെുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജനറല്‍ വെല്‍ഫയര്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി ആറ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലുള്ള 600 അംഗ സംഘവും രംഗത്തുണ്ട്.