ഗുജറാത്തില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു; മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

Posted on: July 29, 2018 2:10 pm | Last updated: July 29, 2018 at 9:18 pm
SHARE

അഹമ്മദാബാദ്: ഗുജറാത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ദഹോദ് ജില്ലയിലെ കാളി മുഹുദി ഗ്രാമത്തിലാണ് സംഭവം. കൊള്ളക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. സമീപ ഗ്രാമമായ ഉന്‍ദാറിലെ 22കാരനായ അജ്മല്‍ വഹോനിയയാണ് കൊല്ലപ്പെട്ടത്.

അംബാലി ഖജുരിയ ഗ്രാമത്തിലെ ഭാരു മാതുറിനാണ് ഗുരുതരമായി പരുക്കേറ്റത്. കൊള്ള, വര്‍ഗീയ ലഹളയുണ്ടാക്കല്‍ എന്നീ കേസുകളില്‍ ശിക്ഷയനുഭവിച്ച് വന്നിരുന്ന ഇരുവരും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍നിന്നും പുറത്തിറങ്ങിയത്. ഇരുവരും ക്രമിനല്‍ കേസ് പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here