മദ്‌റസ തകര്‍ത്ത സംഭവം: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: എസ് വൈ എസ്

Posted on: July 28, 2018 10:59 am | Last updated: July 28, 2018 at 10:59 am
SHARE

വണ്ടൂര്‍: പാലക്കോട് സുബുലുസ്സലാം മദ്‌റസ ഇരുട്ടിന്റെ മറവില്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ് വൈ എസ് പോരൂര്‍ സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഫര്‍ണിച്ചറുകളും രേഖകളും നശിപ്പിക്കുകയും പിഞ്ചുകുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം അവതാളത്തിലാക്കിയ നടപടി അത്യന്ത്യം പൈശാചികമാണ്. യോഗത്തില്‍ സുബൈര്‍ മുസ്‌ലിയാര്‍ മുതീരി അധ്യക്ഷത വഹിച്ചു. ഉമറലി സഖാഫി എടപ്പുലം, അമീന്‍ അശ്‌റഫി, ബശീര്‍ സൈനി, ശിഹാബ് ബാഖവി പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here