Connect with us

Gulf

പ്രവാസികള്‍ക്ക് ആശ്വാസം; സഊദിയില്‍ വിദേശികളുടെ പ്രൊഫഷന്‍ മാറ്റാം, സേവനം മുഹറം ഒന്നു മുതല്‍

Published

|

Last Updated

റിയാദ്: സഊദിയില്‍ ഇനി മുതല്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് പ്രൊഫഷന്‍ മാറ്റം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മുഹറം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ തൊഴില്‍ വിപണി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രലായ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ഇന്നലെ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രൊഫഷന്‍ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി.

പ്രൊഫഷന്‍ മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രൊഫഷണല്‍ തൊഴില്‍ വിഭാഗങ്ങളായ എന്‍ജിനീയറിംഗ്, ഹെല്‍ത്ത്, അക്കൗണ്ടിംഗ് എന്നീ തൊഴില്‍ വിഭാഗത്തിലേക്ക് പ്രഫഷന്‍ മാറ്റുന്നവര്‍ക്ക് ഇനിമുതല്‍ അവരുടെ പ്രസ്തുത തൊഴില്‍ പരിശീലനം സംബന്ധിച്ച രേഖ സമര്‍പ്പിക്കണം. കൗണ്‍സില്‍ ഓഫ് സഊദി എന്‍ജിനീയേഴ്‌സ്, സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ്, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് പുതിയ പ്രൊഫഷന്‍ മാറ്റ നടപടികള്‍ പൂര്‍ത്തിയാവുക. പുതിയ നിയമം വരുന്നതോടെ ഇന്ത്യക്കാരടക്കം നിരവധി ആളുകളുടെ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരമാകും.

സിറാജ് പ്രതിനിധി, ദമാം

Latest