Connect with us

Kerala

വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കേണ്ടെന്ന് സുപ്രീം കോടതിയും

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദ ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് ഹരജിക്കാരായ മാര്‍ട്ടിന്‍ പയ്യപ്പള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഈ വിഷയത്തില്‍ പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും നിലവില്‍ കേസില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് കെമാല്‍പാഷയുടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആലഞ്ചേരി അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു