കനത്ത മഴ തുടരുന്നു; പത്ത് ട്രെയിനുകള്‍ റദ്ദാക്കി

Posted on: July 18, 2018 9:28 am | Last updated: July 18, 2018 at 10:58 am

കനത്ത മഴ തുടരുന്നു; പത്ത് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ചുകൊണ്ട് കനത്ത മഴ തുടരുന്നു. 21വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി. മണിക്കൂറില്‍ 60 കി.മിവരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധിക്യതര്‍ നിര്‍ദേശിച്ചു.

എറണാകുളം-കൊല്ലം മെമു, കൊല്ലം – എറണാകുളം മെമു, എറണാകുളം -കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, പുനലൂര്‍ – ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറുകളും, തിരുനല്‍വേലി -പാലക്കാട്, പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകള്‍ വേഗം കുറച്ചാണ് സര്‍വീസ് നടത്തുന്നത്.