ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന് ഉടമ നഖംവെട്ടി; 66 വര്‍ഷങ്ങള്‍ക്ക് ശേഷം

Posted on: July 12, 2018 4:10 pm | Last updated: July 12, 2018 at 4:10 pm

പൂനെ: ലോകത്തിലെ ഏറ്റവും നീളമേറിയ നഖത്തിന്റെ ഉടമ ഒടുവില്‍ അത് മുറിച്ചുമാറ്റി. നീളമുള്ള നഖങ്ങളുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച ശ്രീധര്‍ ചില്ലാര്‍ ആണ് 84ാം വയസ്സില്‍ നഖം മുറിച്ചത്. നീണ്ട 66 വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ നഖം 909.6 സെന്റീമീറ്ററായി വളര്‍ന്നിരുന്നു. വെട്ടിമാറ്റിയ നഖങ്ങള്‍ ഇനി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ റിപ്ലിയുടെ ബിലീവ്‌സ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയത്തില്‍ സൂക്ഷിക്കും.

1952ല്‍ 14ാം വയസ്സ് മുതലാണ് ചില്ലാര്‍ നഖം വളര്‍ത്താന്‍ തുടങ്ങിയത്. തള്ളവിരലിന്റെ നഖത്തിനായിരുന്നു ഏറ്റവും കൂടുതല്‍ നീളം. 197.8 സെന്റീമീറ്റര്‍. 2005ല്‍ ഒറ്റകൈയില്‍ ഏറ്റവും കൂടുതല്‍ നീളമുള്ള നഖത്തിനുടമ എന്ന ഗിന്നസ് റെക്കോര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.