ജിഎന്‍പിസിക്കെതിരെ പോലീസ് കേസെടുത്തു

Posted on: July 10, 2018 2:50 pm | Last updated: July 11, 2018 at 10:28 am
SHARE

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി)’ എന്ന ഫെയ്‌സ്ബുക് കൂട്ടായ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

ബാലനീതി വകുപ്പ് പ്രകാരം ജാമ്യമില്ലാക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ജിഎന്‍പിസിയില്‍ കുട്ടികളുടെ ചിത്രം ഉപയോഗിച്ചെന്നു പൊലീസ് അറിയിച്ചു.

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റവും അബ്കാരി നിയമവും ചുമത്തിയാണ് കേസ്. അതേ സമയം സോഷ്യല്‍് മീഡിയകളില്‍ ഗ്രൂപ്പിനെയും അഡ്മിന്‍മാരെയും പിന്തുണച്ച് അംഗങ്ങള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.