ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം; എസ്‌ഐയെ സ്ഥലംമാറ്റി

Posted on: July 4, 2018 10:08 pm | Last updated: July 5, 2018 at 9:53 am
SHARE

കോട്ടയം: പോലീസ് ചോദ്യം ചെയ്തുവിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെങ്ങനാശ്ശേരി എസ്‌ഐ ഷമീര്‍ ഖാനെ മാറ്റി. ജില്ലാ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.

മരണം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അന്വേഷിക്കും. വാകത്താനം പാണ്ടന്‍ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന സ്വര്‍ണപ്പണിക്കാരനായ പുഴവാത് സ്വദേശി സുനില്‍ (34) ഭാര്യ രേഷ്മ (24) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയിലാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് ദമ്പതികള്‍ ജീവനൊടുക്കിയെന്നാരോപിച്ച് യുഡിഎഫും ബിജെപിയും ചെങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.