നെയ്മര്‍ ഗോളില്‍ ബ്രസീല്‍ മുന്നില്‍

Posted on: July 2, 2018 8:57 pm | Last updated: July 2, 2018 at 9:49 pm

മോസ്‌കോ: മെക്‌സിക്കോക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. 51ാം മിനുട്ടില്‍ സൂപ്പര്‍ താരം നെയ്മറാണ് സ്‌കോര്‍ ചെയ്തത്. ഈ ലോകകപ്പില്‍ നെയ്മര്‍ നേടുന്ന രണ്ടാം ഗോള്‍ ആണിത്. വില്ല്യയ്‌ന്റെ ഷോട്ട് പോസ്റ്റിലേക്ക് ടാപ്പ് ചെയ്താണ് നെയ്മര്‍ ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ മെക്‌സിക്കോ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പതിയെ ബ്രസീല്‍ താളം കണ്ടെത്തുകയായിരുന്നു. പിന്നീട് ബ്രസീല്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തി. ഗോള്‍ കീപ്പര്‍ ഒച്ചാവയുടെ മിന്നുന്ന പ്രകടനമാണ് മെക്‌സിക്കോയുടെ തുണക്കെത്തിയത്.