മര്‍കസ് വിദ്യാര്‍ഥി ഷാഹിദിന് ഫാര്‍മസി പരീക്ഷയില്‍ പത്താം റാങ്ക്

Posted on: June 22, 2018 9:56 am | Last updated: June 22, 2018 at 9:56 am

കോഴിക്കോട്: മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മര്‍കസിന് കീഴിലെ മെംസ് ഇന്റര്‍നാഷണല്‍ എന്‍ട്രന്‍സ് കോച്ചിഗ് സെന്ററിലെ പഠിതാവുമായ മുഹമ്മദ് ഷാഹിദിന് കേരള ഫാര്‍മസി പരീക്ഷയില്‍ പത്താം റാങ്ക് ലഭിച്ചു. കണ്ണൂരിലെ തെക്കേ പാനൂരിലെ അസീസ് അബ്ദുല്‍ മജീദ്- റുഖിയ ദമ്പതികളുടെ മകനാണ്.

ആള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒ.ബി.സി വിഭാഗത്തില്‍ 1112 മത്തെ റാങ്കും ഷാഹിദ് കരസ്ഥമാക്കിയിരുന്നു. മര്‍കസിന് കീഴിലെ ചിട്ടയായ പഠനവും പരിശീലനവുമാണ് ഇരു പരീക്ഷകളിലും മികച്ച റാങ്ക് നേടാന്‍ സഹായിച്ചതെന്ന് ഷാഹിദ് പറഞ്ഞു. ഷാഹിദിനെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിനന്ദിച്ചു.