Connect with us

Gulf

അല്‍ ഖൈല്‍ ഗെയ്റ്റ് താമസ കേന്ദ്രങ്ങളില്‍ ജൂലൈ ഒന്ന് മുതല്‍ അനധികൃത പാര്‍കിംഗിന് പിഴ

Published

|

Last Updated

ദുബൈ: അല്‍ ഖൈല്‍ ഗൈറ്റ് താമസ കേന്ദ്രങ്ങളുടെ സമീപങ്ങളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി(ആര്‍ ടി എ). ജൂണ്‍ 17 മുതല്‍ പാര്‍ക്കിങ്ങ് സംവിധാനം ഏര്‍പെടുത്താന്‍ അധികൃതര്‍ തയാറെടുത്തിരുന്നു. ഈ തീരുമാനമാണ് ഈ മാസം അവസാനം വരെ നീട്ടിയത്. അല്‍ ഖൈല്‍ ഗെയ്റ്റ് മേഖലയില്‍ മുഴുസമയ പാര്‍കിംഗ് സംവിധാനമാണ്. മണിക്കൂറില്‍ നാല് ദിര്‍ഹമാണ് നിരക്ക്. അല്‍ ഖൈല്‍ ഗൈറ്റ് താമസകേന്ദ്ര പെര്‍മിറ്റുള്ളവരെ പാര്‍കിംഗ് നിരക്കുകളില്‍ നിന്ന് ഒഴിവാക്കും.

അതേസമയം, താമസ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക മീറ്ററുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. താമസ കേന്ദ്രങ്ങളിലുള്ളവരില്‍ ഇനിയും പെര്‍മിറ്റ് കാര്‍ഡുകള്‍ കരസ്ഥമാക്കാത്തവര്‍ക്ക് ഉപഭോക്ത സേവന കേന്ദ്രങ്ങളില്‍ നിന്ന് അവ നേടുന്നതിനുള്ള സമയ ക്രമമായാണ് അധികൃതര്‍ ഈ മാസം 30 വരെ സമയം നീട്ടിയത്. ജൂലൈ ഒന്ന് മുതല്‍ താമസ കേന്ദ്ര പെര്‍മിറ്റുകള്‍ ഇല്ലാതെയും പാര്‍കിംഗ് ടിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കാത്തവയുമായ വാഹനങ്ങള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി തുടങ്ങും.

മേഖലയില്‍ പെയ്ഡ് പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് പ്രത്യേകമായ മീറ്ററുകളും സൂചനാ ബോര്‍ഡുകളും മുന്‍കൂട്ടി സ്ഥാപിച്ചത്. താമസക്കാര്‍ക് പ്രത്യേക പെര്‍മിറ്റുകള്‍ കരസ്ഥമാക്കുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. അനധികൃത പാര്‍കിംഗുകള്‍ മൂലം താമസക്കാര്‍ക്ക് പാര്‍കിംഗ് സ്ലോട്ടുകള്‍ ലഭിക്കുന്നില്ലെന്ന പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസവുമായി ആര്‍ ടി എ പുതിയ പെയ്ഡ് പാര്‍കിംഗ് കേന്ദ്രങ്ങളൊരുക്കി യത്.