ഒന്നര വയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

Posted on: June 18, 2018 11:48 am | Last updated: June 18, 2018 at 11:48 am
SHARE

ചണ്ഡിഗഡ്:സഹോദരങ്ങള്‍ക്കൊപ്പം പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു.ചണ്ഡിഗഡിലെ പല്‍സോരയിലാണ് സംഭവം. നാലുകുട്ടികളെ പാര്‍ക്കില്‍ വിട്ട് അമ്മ സമീപത്തെ വീട്ടില്‍ അടുക്കളജോലിക്കു പോയതായിരുന്നു.

കുട്ടികളെ തെരുവുനായ്ക്കള്‍ വളഞ്ഞതോടെ മുതിര്‍ന്ന കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കു കുട്ടി മരിച്ചിരുന്നു. പ്രദേശത്തെ തെരുവുനായ ശല്യത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു