പല കേന്ദ്രങ്ങളില്‍നിന്നും ഭീഷണിയെന്ന് കസ്റ്റംസ് കമ്മീഷണര്‍

Posted on: June 16, 2018 2:30 pm | Last updated: June 16, 2018 at 2:31 pm

തിരുവനന്തപുരം: തനിക്ക് പലകേന്ദ്രങ്ങളില്‍നിന്നും ഭീഷണിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഭീഷണിയെക്കുറിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തട്ടിപ്പ്, നെടുമ്പാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതിനാല്‍ തനിക്ക് പല കേന്ദ്രങ്ങളില്‍നിന്നും ഭീഷണിയുണ്ടെന്ന് സമിത് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.