Connect with us

National

വാജ്‌പേയ്‌യെ കാണാന്‍ മോദിയും രാഹുല്‍ ഗാന്ധിയും എയിംസിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ സന്ദര്‍ശിച്ചു.

വാജ്‌പേയ്യുടെ ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ എന്നിവരുമായി മോദി സംസാരിച്ചു. നേരത്തെ, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും വാജ്‌പേയിയെ കാണാനെത്തിയിരുന്നു.

ഇന്ന് ഉച്ചയോടെയാണ് വാജ്‌പേയ്‌യെ എയിംസില്‍ പ്രവേശിപ്പിച്ചത്.
എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നിരീക്ഷണത്തിലാണ് 93കാരനായ വാജ്‌പേയ്.

Latest