അനസ് ബ്ലാസ്റ്റേഴ്‌സില്‍

Posted on: June 8, 2018 10:40 pm | Last updated: June 9, 2018 at 12:43 am
SHARE

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിലെ സ്റ്റാര്‍ ഡിഫന്‍ഡര്‍ അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്‌സില്‍. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ ജംഷഡ്പുര്‍ എഫ് സിക്ക് കളിച്ച മലയാളി ഡിഫന്‍ഡറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം പാളയത്തിലെത്തിച്ചത് പ്രതിരോധം കരുത്തുറ്റതാക്കാനാണ്.

കഴിഞ്ഞ സീസണില്‍ പരുക്ക് കാരണം മത്സരങ്ങള്‍ നഷ്ടമായിരുന്നു അനസിന്.

ഡല്‍ഹി ഡൈനമോസില്‍ നിന്നാണ് ജംഷഡ്പുര്‍ എഫ് സിയിലെത്തിയത്. റോബര്‍ട്ടോ കാര്‍ലോസ് ഡല്‍ഹി കോച്ചായിരുന്നപ്പോള്‍ അനസ് പ്രധാന ഡിഫന്‍ഡറായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് അനസിന്റെ വരവോടെ കേരളത്തിലെ ഫാന്‍ബേസിനെ ശക്തമാക്കാം. പഞ്ചാബ് ഡിഫന്‍ഡര്‍ സന്ദേശ് ജിംഗനും അനസും ഒരുമിക്കുന്ന ഡിഫന്‍സ് സ്വപ്‌നതുല്യമാണ്. കൊല്‍ക്കത്തന്‍ ക്ലബ്ബ് എടികെയും അനസിന് പിറകെയുണ്ടായിരുന്നു. ചെന്നൈ: ഐ ലീഗ് ടീം ചെന്നൈ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന് ആസ്‌ത്രേലിയന്‍ ഗോള്‍ കീപ്പര്‍. ജെറാദ് ടൈസനാണ് ദീര്‍ഘകാല കരാറില്‍ ചെന്നൈയുമായി ഒപ്പുവെച്ചത്.

ഇരുപത്തെട്ടുകാരനായ ടൈസന്റെ വരവ് ടീമിനെ ശക്തിപ്പെടുത്തുമെന്നും കരാറില്‍ ക്ലബ്ബ് സംതൃപ്തരാണെന്നും ചെന്നൈ സിറ്റി ഉടമ രോഹിത് രമേഷ് ട്വീറ്റ് ചെയ്തു.

ഏറെ പരിചയ സമ്പത്തുള്ള ഗോള്‍കീപ്പറാണ് ടൈസന്‍. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വിജയിക്കാനുള്ള മാനസികാവസ്ഥയുണ്ടാക്കുമെന്ന് ടീം കോച്ച് മുഹമ്മദ് അക്ബര്‍ നവാസ് പറഞ്ഞു.

കഴിഞ്ഞ ലീഗ് സീസണില്‍ നേരിയ വ്യത്യാസത്തിനാണ് ചെന്നൈ സിറ്റി എഫ് സി രണ്ടാം ഡിവിഷനിലേക്കുള്ള തരംതാഴ്ത്തല്‍ ഭീഷണി മറികടന്നത്.