ദുബൈ ഹെല്‍ത്ത് കെയര്‍ അതോറിറ്റി ദേശീയ തലത്തില്‍ അക്രെഡിറ്റെഡ് സമിതിയാക്കുന്നു

Posted on: June 8, 2018 10:21 pm | Last updated: June 8, 2018 at 10:21 pm
SHARE

ദുബൈ: ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റി (ഡി എച് സി എ) ദേശീയതലത്തില്‍ അക്രെഡിറ്റെഡ് സംരംഭമാകാന്‍ ഒരുങ്ങുന്നു.
ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍,ഫ്രീ സോണ്‍ എന്നിവ കൈകാര്യം ചെയ്യുന്ന അതോറിറ്റിയാണ് ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റി. ആഗോള നിലവാരമുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വിഷന്‍ 2021ന്റെ ഭാഗമായാണ് അതോറിറ്റിയെ അക്രെഡിഷന്‍ ചെയ്യുന്നതിനുള്ള പ്രഖ്യാപനം വന്നത്. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചു ദുബൈയിലുള്ള ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രത്യേകമായി ഭേദഗതികള്‍ ഉണ്ടാക്കും.

അന്താരാഷ്ട്ര തലത്തിലുള്ള അക്രെഡിഷന്‍ നേടുന്നതിന് ജോര്‍ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ അക്രഡിഷന്‍ കൗണ്‍സില്‍ (ഡി എച് സി ആര്‍) മായി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിലൂടെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഹെല്‍ത്ത് കെയര്‍ ( ഐ എസ് ക്യുയുഎ)ന്റെ അക്രെഡിഷന്‍ നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. ആഗോള തലത്തില്‍ ആരോഗ്യ പരിചരണ മേഖലയില്‍ കൂടുതല്‍ സുരക്ഷയും മികവും ഉറപ്പ് വരുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് (ഐ എസ് ക്യുയുഎ.

നിര്‍ബന്ധമായ അക്രെഡിഷന്‍ പ്രവര്‍ത്തികള്‍ കൊണ്ടും ദ്രുത ജാതിയിലുള്ള യു എ ഇ ആരോഗ്യ രംഗത്തിന്റെ വളര്‍ച്ച കൊണ്ടും സുസ്ഥിരവും ഏറ്റവും അനുയോജ്യവുമായ ആരോഗ്യ മാനദണ്ഡങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അതോറിറ്റി മികച്ച മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനും അവ നിരീക്ഷിക്കുന്നതിനും പ്രതിജ്ഞാ ബദ്ധമാണ്.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അതോറിറ്റിയായാണ് ഹെല്‍ത്ത് അതോറിറ്റി പ്രവര്‍ത്തിക്കുകയെന്ന് ദുബൈ ഹെല്‍ത്ത് കെയര്‍ അതോറിറ്റിക്ക് കീഴിലെ റെഗുലേറ്ററി വിഭാഗം സി ഇ ഒ ഡോ റമദാന്‍ അല്‍ ബലൂഷി പറഞ്ഞു.