ടുണീഷ്യയിലെ കപ്പല്‍ അപകടം:മരണം 112 ആയി

Posted on: June 5, 2018 9:12 am | Last updated: June 5, 2018 at 12:25 pm

ട്യൂണിസ്: ട്യണീഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച കപ്പല്‍ തകര്‍ന്നു 112 പേര്‍ മരിച്ചു. ശനിയാഴ്ച നടന്ന അപകടത്തില്‍ 50 പേര്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പീന്നീടാണ് മരണ സംഖ്യ ഉയര്‍ന്നത്. 68 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

180ഓളം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 100പേരും ട്യുണീഷ്യക്കാരാണ്. അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലാണ്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുമായി പോവുകയായിരുന്നു കപ്പല്‍