നിര്‍മാണ സ്ഥലങ്ങളില്‍ നഗരസഭ പരിശോധന

53 സൈറ്റുകളില്‍ മുന്നറിയിപ്പ് നല്‍കി
Posted on: June 4, 2018 11:19 pm | Last updated: June 4, 2018 at 11:19 pm
SHARE

അബുദാബി: അബുദാബി മുന്‍സിപ്പാലിറ്റി നിര്‍മാണസ്ഥലങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചു. ജോലിസ്ഥലത്ത് സാധ്യതയുള്ള അപകടങ്ങളെ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണ സ്ഥലങ്ങളില്‍ കാമ്പയിന്‍ നടത്തുന്നതെന്ന് അബുദാബി മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. കാമ്പയിന്റെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് എല്ലാ കോണ്‍ട്രാക്ടര്‍മാരെയും കണ്‍സള്‍ട്ടന്‍സുകളേയും സമീപിക്കാനും ജീവനക്കാരുടെ സുരക്ഷിതത്വം നിലനിര്‍ത്താനും, അവരുടെ ജീവിതം സംരക്ഷിക്കാനും, പരിസ്ഥിതി, ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. അബുദാബി ഐലന്‍ഡ്, അല്‍ റീം ഐലന്‍ഡ്, അല്‍ റഹ ബീച്ച്, യാസ് ഐലന്‍ഡ്, സാദിയാത്ത് ഐലന്‍ഡ്, ഖലീഫ സിറ്റി, ശക്ബൂത്ത് സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളിലാണ് അബുദാബി മുനിസിപ്പാലിറ്റി കൂടുതല്‍ പരിശോധനകള്‍ നടത്തിയത്.

അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴിലെ അര്‍ബന്‍ ആസൂത്രണ വകുപ്പാണ് കാമ്പയിന്‍ നടത്തുന്നത്. തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുക, അവരുടെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുക, അബുദാബി അധിഷ്ഠിത സുരക്ഷാ, ആരോഗ്യ കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള നിര്‍മാണ സൈറ്റുകളില്‍ മുനിസിപ്പാലിറ്റിയിലെ ഇഎച്ച്എസ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് പരിശോധിക്കുക. എന്നിവയാണ് പരിശോധനയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അര്‍ബന്‍ ആസൂത്രണ വിഭാഗം അറിയിച്ചു.

മൂന്ന് ദിവസത്തെ പരിശോധന കാമ്പയിനില്‍ മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ 67 കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതായും കോണ്‍ട്രാക്ടര്‍മാര്‍ക്കും കണ്‍സള്‍ട്ടേഴ്‌സീനും 53 മുന്നറിയിപ്പുകള്‍ നല്‍കിയതായും മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍മാര്‍ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അബുദാബിയിലെ എല്ലാ കെട്ടിട നിര്‍മാണ സൈറ്റുകളും പരിശോധിക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്.