Connect with us

Kerala

ചെങ്ങന്നൂര്‍ തോല്‍വി: ചെന്നിത്തലയെ പരിഹസിച്ച് മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: ചെങ്ങന്നൂര്‍ പരാജയം ഗൗരവമേറിയതെന്ന് കെ മുരളീധരന്‍. ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാറായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വേണം. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഗ്രൂപ്പ് നേതൃത്വം സംരക്ഷിക്കുകയാണ്. താഴെത്തട്ടില്‍ നിന്നാണ് പുനഃസംഘടന വേണ്ടത്. ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടതില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തന്റെ മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയേയും മുരളീധരന്‍ പരിഹസിച്ചു. പഞ്ചായത്തിലും കോര്‍പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല വോട്ട് ചെയ്ത ബൂത്തില്‍പ്പോലും കോണ്‍ഗ്രസിന് ലീഡ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതായിരുന്നു മുരളീധരന്റെ പരിഹാസത്തിന് കാരണം. വോട്ടെണ്ണലിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു.

Latest