പരീക്ഷണം ഫലം കണ്ടു; ബീഗത്തിന് മികച്ച വിജയം

Posted on: May 31, 2018 4:13 pm | Last updated: May 31, 2018 at 4:55 pm

കൈരാന: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ തറപറ്റിച്ചുകൊണ്ട് അര്‍എല്‍ഡി-എസ്പി സംയുക്ത സ്ഥാനാര്‍ഥിയായ ബീഗം തബസ്സും ഹസന്‍ മികവാര്‍ന്ന വിജയം നേടി. 40,000ത്തിലധികം വോട്ടകള്‍ക്കാണ് ബിജപി സ്ഥാനാര്‍ഥി മ്യഗാങ്ക സിംഗിനെ ബീഗം പരാജയപ്പെടുത്തിയത്.

ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ ബീഗത്തിന് ബിഎസ്പിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയുണ്ടായിരുന്നു. ബിജെപി എംപി ഹുകും സിംഗ് മരിച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. സിംഗിന്റെ മകളാണ് മ്യഗാങ്ക. ബിജെപിക്കെതിരെ സംയുക്ത പ്രതിപക്ഷമെന്ന പരീക്ഷണത്താലാണ് ദേശീയ തലത്തില്‍ കൈരാന ശ്രദ്ധേയമായത്. യുപിയിലെ നൂര്‍പുരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി പരാജയം രുചിച്ചിരിക്കുകയാണ്.