തൃശൂരില്‍ മധ്യവയസ്‌കന്‍ റോഡില്‍ കുത്തേറ്റ് മരിച്ചു

Posted on: May 31, 2018 1:09 pm | Last updated: May 31, 2018 at 1:09 pm

തൃശൂര്‍: എരുമപ്പെട്ടിയില്‍ മധ്യവയസ്‌കന്‍ സുഹ്യത്തിന്റെ കുത്തേറ്റ് മരിച്ചു. തണ്ടിലം സ്വദേശി ശാന്തിനികേതനാണ് സുഹ്യത്ത് രാജുവിന്റെ കുത്തേറ്റ് മരിച്ചത്.

കൊച്ചുമകളോടൊപ്പം ഇരുചക്രവാഹനത്തില്‍ വരുകയായിരുന്ന ശാന്തിനികേതില്‍ സുഹ്യത്ത് രാജുവിനെകണ്ട് വാഹനം നിര്‍ത്തുകയായിരുന്നു. കുശലം പറയുന്നതിനിടെയാണ് ശാന്തിനികേതനെ രാജു കുത്തിയത്. രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.