എല്‍ഡിഎഫിന്റേത് മതനിരപേക്ഷതയുടെ വിജയം: കോടിയേരി

Posted on: May 31, 2018 1:11 pm | Last updated: May 31, 2018 at 8:10 pm
SHARE

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് മുന്നോട്ടുവെച്ച മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനത്തിനും ലഭിച്ച അംഗീകാരമാണ് ഈ വിജയം. യുഡിഎഫിന്റെ മൃദുവര്‍ഗീയതക്കേറ്റ തിരിച്ചടിയാണ് ജനവിധി. എല്‍ഡിഎഫ് സര്‍ക്കാറിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള ജനവിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമായതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ നിന്നും സി.പിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. അതിനാൽ തന്നെ അതിന്‍റെ തുടക്കം ചെങ്ങന്നൂരിൽ നിന്നായിരിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. ഇതിനായി എല്ലാ സന്നാഹങ്ങളും അവർ ഒരുക്കി. എന്നിട്ടും ബി.ജെ.പിയുടെ വളർച്ച പടവലങ്ങപോലെ താഴോട്ടാണെന്നും കോടിയേരി കുറ്റപ്പെടുത്തിപ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലത്തില്‍പോലും യുഡിഎഫ് പിന്നില്‍പോയി. കെ.എം. മാണിയെ കൂട്ടുപിടിച്ച് ജയിക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും വിലപ്പോയില്ലെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here