ഹോളി ഖുര്‍ആന്‍ മത്സരം ശ്രവിക്കാന്‍ പ്രമുഖര്‍

Posted on: May 30, 2018 9:31 pm | Last updated: May 30, 2018 at 9:31 pm
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സര സദസില്‍ ഇബ്‌റാഹീം ബുമില്‍ഹ,
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഫ്‌ളോറ ഹസന്‍ ഹാജി തുടങ്ങിയവര്‍

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം ശ്രവിക്കാന്‍ വിവിധ രാജ്യങ്ങളുടെ യു എ ഇയിലെ കോണ്‍സുലര്‍മാര്‍, പരിപാടിയുടെ സഹകാരികളായ കമ്പനി മേധാവികള്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍ തുടങ്ങിയവരെത്തി.

കഴിഞ്ഞ ദിവസം ദുബൈ ഗവണ്‍മെന്റ് അതിഥിയായി എത്തിയ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഫ്‌ളോറ ഗ്രൂപ്പ് മേധാവി ഹസന്‍ ഹാജി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രോഗ്രാം ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹയോടൊപ്പം മുന്‍ നിരയിലുണ്ടായിരുന്നു.

ഇന്ത്യന്‍ പ്രതിനിധി കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി റോഷന്‍ അഹ്മദ് ശംസുദ്ധീന്‍ മുല്ലക്കണ്ടി ഏഴ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളോടൊപ്പം മത്‌സരിച്ചു. പരിപാടി ശ്രവിക്കാന്‍ ധാരാളം മലയാളികള്‍ എത്തിയിരുന്നു. ഇന്ന് എത്യോപ്യ, യു എസ് എ, സോമാലിയ, ലിബിയ, ആഫ്ഗാനിസ്ഥാന്‍, ഇറ്റലി, കിര്‍ഗിസ്ഥാന്‍, മാസിഡോണിയ എന്നീ എട്ട് രാജ്യത്തിലുള്ളവര്‍ മാറ്റുരക്കും.