Connect with us

National

ആഗ്രയില്‍ ബേങ്കിലേക്ക് വന്നയാളുടെ രണ്ട് ലക്ഷം രൂപ കുരങ്ങന്‍ തട്ടിയെടുത്തു; കേസെടുക്കാനാകാതെ പോലീസ്

Published

|

Last Updated

ആഗ്ര: ആഗ്രയില്‍ ബേങ്കിലേക്ക് പോവുകയായിരുന്നയാളുടെ രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എന്നാല്‍ സംഭവത്തില്‍ ഏത് വകുപ്പില്‍ കേസെടുക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് പോലീസ്. കവര്‍ച്ച നടത്തിയത് കുരങ്ങുകളാണെന്നതാണ് കേസെടുക്കാനാവാതെ പോലീസിനെ കുഴക്കുന്നത്. ആഗ്ര സ്വദേശിയായ വിജയ് ബന്‍സാലിന്റേയും മകളുടേയും പണമാണ് ഒരു കുരങ്ങന്‍ തട്ടിക്കൊണ്ടുപോയത്.

പണമടങ്ങിയ ബേഗുമായി ബന്‍സാലും മകളും ബേങ്കിലേക്ക് പ്രവേശിക്കവെ ഒരു ഒരു കുരങ്ങന്‍ ബേഗ് തട്ടിപ്പറിക്കുകയായിരുന്നു. ചെറുത്തു നി്ല്‍പ്പിനിടെ 60,000 രൂപ ബന്‍സാലിന് ലഭിച്ചെങ്കിലും വാനരക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം പിന്‍മാറുകയായിരുന്നു. താന്‍ ഏറെ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് വാനര സംഘം കൊണ്ടുപോയതെന്ന് ഒരു കടയിലെ ജീവനക്കാരനായ ബന്‍സാല്‍ പറഞ്ഞു.

പോലീസ് ചിലരെ ചോദ്യം ചെയ്‌തെങ്കിലും പണം തിരികെ ലഭിച്ചില്ല. നയ് കി മാണ്ടി പ്രദേശത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് പരിസരത്താണ് സംഭവം നടന്നത്. കുരങ്ങിന് ഭക്ഷണവും മറ്റും ഇട്ട് കൊടുത്തു ബാക്കി പണവും കൂടി തിരിച്ചുപിടിക്കാന്‍ ബേങ്ക് ജീവനക്കാരടക്കം ബന്‍സാലിനെ സഹായിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അതേ സമയം സംഭവത്തില്‍ ഏത് വകുപ്പില്‍ കേസെടുക്കുമെന്നതാണ് പോലീസിനെ കുഴക്കുന്നത്.

Latest