എയര്‍ ഇന്ത്യ പൈലറ്റ് റിയാദിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

Posted on: May 30, 2018 2:35 pm | Last updated: May 30, 2018 at 2:35 pm

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ റിയാദിലെ ഹെല്‍ത്ത് ക്ലബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യയിലെ ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനായ റിത്വിക് തിവാരി(30)യെയാണ് റിയാദിലെ ഹോട്ടല്‍ ഹോളിഡേ ഇന്നിലെ ഹെല്‍ത്ത് ക്ലബ്ബിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏരെ നേരം കഴിഞ്ഞും ശുചിമുറി തുറക്കാത്തതിനെത്തുടര്‍ന്ന് വിളിച്ചെങ്കിലും മറുപടിയില്ലാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധിക്യതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മ്യതദേഹം കണ്ടെത്തുന്നത്. റിയാദിലെ എയര്‍ ഇന്ത്യ അധിക്യതരാണ് മരണ വിവരം റിത്വികിന്റെ ബന്ധുക്കളെ അറിയിക്കുന്നത്.