നെയ്മര്‍ ഈ ആഴ്ച കളിക്കളത്തില്‍

Posted on: May 30, 2018 6:09 am | Last updated: May 30, 2018 at 12:43 am

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായെന്നും ജൂണ്‍ മൂന്നിന് ക്രൊയേഷ്യക്കെതിരായ സന്നാഹ മത്സരത്തില്‍ കളിക്കുമെന്നും പരിശീലകന്‍ അറിയിച്ചു. പരുക്ക് കാരണം ഏറെ നാളായി നെയ്മര്‍ കളിക്കളത്തിന് പുറത്താണ്. ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെ ആന്‍ഫീല്‍ഡിലാണ് ക്രൊയേഷ്യക്കെതിരായ സൗഹാര്‍ദ മത്സരം. ആദ്യ ഇലവനില്‍ ഉണ്ടാകില്ലെങ്കിലും സബ്സ്റ്റിട്യൂട്ടായി അരമണിക്കൂറോളം നെയ്മര്‍ കളിക്കളത്തിലുണ്ടാകുമെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കഴിഞ്ഞെത്തുന്ന മാര്‍സെലോ, കസമേറോ, ഫെര്‍മീനോ എന്നിവരും ക്രൊയേഷ്യക്കെതിരായ ബ്രസീല്‍ ടീമില്‍ ഉണ്ടാകും. ബ്രസീലിലെ പരിശീലനം കഴിഞ്ഞ ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയും ഫാഗ്‌നറും മാത്രമാണ് ഇപ്പോള്‍ ബ്രസീല്‍ സ്‌ക്വാഡില്‍ പരിക്കിന്റെ പിടിയില്‍ ഉള്ളത്. ഇരുവരും ലോകകപ്പിന് മുന്നേ പൂര്‍ണ കായികക്ഷമത തെളിയിക്കുമെന്ന് ബ്രസീല്‍ അറിയിച്ചു.