Connect with us

National

പണം കരുതി വെക്കണം; ബുധനും വ്യാഴവും ബേങ്ക് പണിമുടക്ക്

Published

|

Last Updated

തിരുവനന്തപുരം: രണ്ട് ശതമാനം മാത്രം വേതന വര്‍ധന എന്ന എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 48 മണിക്കൂര്‍ അഖിലേന്ത്യാ ബേങ്ക് പണിമുടക്കിന് സ്‌റ്റേറ്റ് ബേങ്ക്‌സ് സ്റ്റാഫ് യൂനിയന്‍ (കേരള സര്‍ക്കിള്‍) ഏഴാമത് ജനറല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഈ രണ്ടു ദിവസങ്ങളില്‍ ബേങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമാണ് ലഭ്യമാകുക.

രണ്ട് ശതമാനം വേതന വര്‍ധന എന്ന പരിഹാസ്യവും അപമാനകരവുമായ വാഗ്ദാനം ഉന്നയിച്ചുകൊണ്ട് പത്ത് ലക്ഷം വരുന്ന ഇന്ത്യയിലെ ബാങ്ക് ജീവനക്കാരെയും ഓഫീസര്‍മാരെയും വഞ്ചിക്കാനുള്ള ഇന്ത്യന്‍ ബേങ്ക്‌സ് അസോസിയേഷന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മറ്റുബേങ്കുകളിലെ തൊഴിലാളി സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.