Connect with us

Gulf

അടുത്ത മാസം ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്

Published

|

Last Updated

ദുബൈ: അടുത്ത മാസത്തേക്കുള്ള ഇന്ധന വില യു എ ഇ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് ഇന്ധനവിലയില്‍ നേരിയ വര്‍ധനവുണ്ട്.

ലിറ്ററിന് 2.49 ദിര്‍ഹമുണ്ടായിരുന്ന പെട്രോള്‍ സൂപ്പര്‍ 98ന് 2.63 ദിര്‍ഹമാകും. 14 ഫില്‍സാണ് വര്‍ധിച്ചത്. സ്‌പെഷ്യല്‍ 95ന് 2.51 ദിര്‍ഹമാകും. 2.37 ദിര്‍ഹമാണ് നിലവിലെ വില. ഇ പ്ലസിന്റെ വില 2.30ല്‍ നിന്ന് 2.44 ദിര്‍ഹമായി ഉയരും.

ഡീസല്‍ ലിറ്ററിന് 2.71 ദിര്‍ഹമാണ് അടുത്ത മാസത്തില്‍ ഈടാക്കുക. നിലവിലെ വില 2.56 ദിര്‍ഹമാണ്.
മാര്‍ച്ചില്‍ ഇന്ധന വില താഴേക്ക് വന്നിരുന്നു. ഏപ്രില്‍ മുതലാണ് നേരിയ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ആഗോളതലത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 75.4 ഡോളറിനും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍ മീഡിയറ്റ് (ഡബ്ല്യു ടി ഐ) 66.88 ഡോളറിനുമാണ് വില്‍പന നടത്തുന്നത്. എണ്ണയുത്പാദനം പ്രതിദിനം 10 ലക്ഷം ബാരലാക്കി ഉയര്‍ത്താന്‍ സഊദി അറേബ്യയും റഷ്യയും തീരുമാനിച്ചത് ബ്രെന്റിനും ഡബ്ല്യു ടി ഒക്കും ഒരു ശതമാനത്തിനടുത്ത് നഷ്ടമുണ്ടാക്കി.

Latest