കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

Posted on: May 29, 2018 2:01 pm | Last updated: May 29, 2018 at 10:50 pm

കോട്ടയം: ഭാര്യസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയ കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം . മര്‍ദനത്തെത്തുടര്‍ന്നുള്ള പരുക്കുകള്‍ മരണകാരണമായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ യുവാവിന്റെ ദേഹത്ത് നിരവധി മര്‍ദനമേറ്റ പാടുകകളുണ്ട് . കണ്ണിന് ഗുരുതര പരുക്കേറ്റിരുന്നു. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമാകു.