വാഷിങ്ടണ്‍: 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിനായുള്ള അവസാന തിരച്ചിലും ലക്ഷ്യം കാണാതെ അവസാനിപ്പിച്ചു. അമേരിക്ക കേന്ദ്രമായുള്ള സ്വകാര്യ സമുദ്രപര്യവേഷണ സംഘമാണ് അവസാനമായി വിമാനത്തിനായി തിരച്ചില്‍ നടത്തിവന്നത്.
ആഴക്കടലില്‍ പരിശോധന നടത്താനുള്ള സംവിധാനവുമായി ദക്ഷിണേന്ത്യന്‍ സമുദ്രത്തിന്റെ വലിയൊരു ഭാഗത്ത് സംഘം തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം . ഈ സാഹചര്യത്തില്‍ ഇനിയൊരു അന്വേഷണത്തിന് പദ്ധതിയില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
തകര്‍ന്നുവീണുവെന്ന് കരുതുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള ഔദ്യോഗിക തിരച്ചില്‍ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് ദുരൂഹതകള്‍ ബാക്കിവെച്ചാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.