Connect with us

Kerala

കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

കൊല്ലം: കോട്ടയത്തെ നവവരന്‍ കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വധു നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടുപോകാന്‍ വാടക വാഹനം ഏര്‍പ്പാടാക്കി നല്‍കണമെന്ന് നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും പ്രതിയായ നിയാസിനോട് ആവശ്യപ്പെട്ടതായി നിയാസിന്റെ മാതാവ് പറഞ്ഞു. നിയാസ് ഇക്കാര്യം ആദ്യം നിഷേധിച്ചെങ്കിലും നീനുവിന്റെ സഹോദരന്‍ ഷാനുവെത്തി നിയാസിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും നിയാസിനെ കേസില്‍ കുടുക്കിയതാണെന്നും നീനുവിന്റെ ബന്ധുകൂടിയായ ലൈല ബീവി ഒരു സ്വകാര്യ ടിവി ചാനലിനോട് പറഞ്ഞു.

അതേ സമയം നീനുവിന്റെ സഹോദരനാണ് സംഭവത്തിലെ മുഖ്യ സൂത്രധാരനെന്ന് പിടിയിലായ നിയാസ് , റിയാസ് എന്നിവര്‍ മൊഴി നല്‍കിയിട്ടുണ്ട്. തങ്ങളുടെ പങ്ക് പുറത്തുവന്നതോടെ അറസ്റ്റ് ഭയന്ന് നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest