Connect with us

International

ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തം; 6,100-ലധികം പേര്‍ അറസ്റ്റില്‍

ക്ലാസ് മുറികളിലെ സൗകര്യക്കുറവ്, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, സ്‌കൂളുകളിലെ എലിശല്യം എന്നിവ പരിഹരിക്കണമെന്നും അധ്യാപകരുടെ ഒഴിവുകള്‍ നികത്തണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

Published

|

Last Updated

പാരിസ് | ഫ്രാന്‍സില്‍ വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നടത്തിയ പ്രക്ഷോഭം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ട്രാസ്ബര്‍ഗ്, ലിയോണ്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രാജ്യത്തെ പകുതിയോളം ഹൈസ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. സമരം തുടങ്ങിയതിന് ശേഷം ഇതുവരെ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 6,100-ലധികം പേരെ അറസ്റ്റ് ചെയ്തു.

ക്ലാസ് മുറികളിലെ സൗകര്യക്കുറവ്, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, സ്‌കൂളുകളിലെ എലിശല്യം എന്നിവ പരിഹരിക്കണമെന്നും അധ്യാപകരുടെ ഒഴിവുകള്‍ നികത്തണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. സംഘര്‍ഷത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ കുറഞ്ഞത് 715 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 215 കൗമാരക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

വടക്കേ ഫ്രാന്‍സിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പോലീസ് ഗ്രനേഡ് എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് 15 കാരനായ വിദ്യാര്‍ഥിക്ക് കൈപ്പത്തി നഷ്ടപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സമരക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, വാഗ്ദാനങ്ങള്‍ മാത്രം പോരെന്നും പ്രശ്നത്തിന് പരിഹാരം ഉടന്‍ ഉണ്ടാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

Content Highlights: Nationwide student protests escalated across France due to deteriorating school infrastructure and staff shortages. France Interior Ministry reported that over 6,100 people have been arrested since the demonstrations began. Clashes between protesters and riot police led to widespread school blockades and intense security measures.

 

---- facebook comment plugin here -----

Latest