Connect with us

International

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്നാലും ആഗോള എണ്ണ വിതരണം പുനഃസ്ഥാപിക്കാന്‍ രണ്ട് വര്‍ഷം വരെയെടുക്കും: സഊദി അരാംകോ

മധ്യപൂര്‍വേഷ്യയിലെ യുദ്ധം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് അരാംകോയുടെ വിശദീകരണം.

Published

|

Last Updated

ലണ്ടന്‍ | ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കുകയും വിപണിയില്‍ വിതരണം തിരിച്ചെത്തുകയും ചെയ്താലും, എണ്ണ ആവശ്യകത നിറവേറ്റുന്നതിനൊപ്പം ആഗോള എണ്ണ ശേഖരം പുനഃസ്ഥാപിക്കാന്‍ രണ്ട് വര്‍ഷം വരെ സമയം വേണ്ടിവരുമെന്ന് സഊദി അരാംകോ പ്രസിഡന്റും സി ഇ ഒയുമായ അമിന്‍ എച്ച് നാസര്‍.

ലണ്ടനില്‍ നടന്ന ‘എനര്‍ജി ഇന്റലിജന്‍സ് ഫോറ’ത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മധ്യപൂര്‍വേഷ്യയിലെ യുദ്ധം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുകയും, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെയും കപ്പല്‍ ഗതാഗതത്തെയും ബാധിക്കുകയും, ആഗോള ഊര്‍ജ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അരാംകോയുടെ വിശദീകരണം.

ഭൗമരാഷ്ട്രീയ പ്രതിസന്ധികളെ അതിജീവിക്കാനും ആഗോള ഊര്‍ജ സുരക്ഷാ ശേഷി ശക്തിപ്പെടുത്താനും സര്‍ക്കാരുകള്‍, എണ്ണ വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അമിന്‍ എച്ച് നാസര്‍ പറഞ്ഞു. നിലവില്‍ ഹോര്‍മുസ് വഴിയുള്ള ക്രൂഡ് ഓയില്‍ ഒഴുക്കിന്റെ 38 ശതമാനവും, (പ്രതിദിനം ഏകദേശം 5.5 ദശലക്ഷം ബാരല്‍) സഊദി അറേബ്യയുടെ ക്രൂഡ്, കണ്ടന്‍സേറ്റ് കയറ്റുമതിയാണ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വഴി 2024-ല്‍ പ്രതിദിനം ശരാശരി 20 ദശലക്ഷം ബാരല്‍ എണ്ണയാണ് കൈകാര്യം ചെയ്തത്. ഇത് ആഗോള പെട്രോളിയം ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം വരും. അടിയന്തര പ്രതികരണം, വിതരണ ആസൂത്രണം, സംയുക്ത സംഭരണം, റിഫൈനറി, പെട്രോകെമിക്കല്‍ വഴക്കം, വിതരണ ശൃംഖലകള്‍, സൈബര്‍ സുരക്ഷ എന്നിവയില്‍ ഉത്പാദകരും ഉപഭോക്താക്കളും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അരാംകോ വൃത്തങ്ങള്‍ പറഞ്ഞു.

Content Highlights:
Saudi Aramco warns that restoring global oil supplies could take up to two years even if the Strait of Hormuz reopens completely. The prolonged disruption threatens stability across international energy markets and supply chains. Industry experts emphasize the critical impact on global crude trade.

 

---- facebook comment plugin here -----

Latest