Connect with us

International

25 പേര്‍ മരിക്കാനിടയായ സൈനിക വിമാനാപകടം; നെജീരിയയില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബെനിന്‍ സിറ്റിയില്‍ നിന്ന് ലാഗോസിലേക്കുള്ള യാത്രക്കിടയില്‍ നാവികസേനാ താവളത്തിന് സമീപമുള്ള ചതുപ്പില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു

Published

|

Last Updated

അബുജ | നൈജീരിയയിലെ തെക്കന്‍ ഒന്‍ഡോ പ്രവിശ്യയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 25 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് പ്രസിഡന്റ് ബോല ടിനുബു. 20 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് അപകടത്തില്‍ മരിച്ചതെന്ന് വ്യോമസേന അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബെനിന്‍ സിറ്റിയില്‍ നിന്ന് ലാഗോസിലേക്കുള്ള യാത്രക്കിടയില്‍ നാവികസേനാ താവളത്തിന് സമീപമുള്ള ചതുപ്പില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 1992ന് ശേഷമുള്ള നൈജീരിയന്‍ സൈനിക വിമാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്.

മരിച്ചവരുടെ കുടുംബാംഗങ്ങളെ ബോല ടിനുബു അനുശോചനം അറിയിക്കുകയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മരിച്ചവരോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും അദ്ദേഹം ഉത്തരവിട്ടു. നൈജീരിയയുടെ സുരക്ഷക്കായി രാജ്യത്തെ വ്യോമസേനാ ഉദ്യോഗസ്ഥര്‍ പലരും അവരുടെ ജീവന്‍ പണയം വെക്കുകയാണെന്നും അവരുടെ ത്യാഗം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും നെജീരിയന്‍ പ്രസിഡന്റ് പറഞ്ഞു.

Content Highlights: A Nigerian military aircraft crashed in Ondo state, killing all 25 personnel on board. President Bola Tinubu declared three days of national mourning for the victims. Authorities have initiated a high-level investigation to determine the exact cause of the tragedy.

 

---- facebook comment plugin here -----

Latest